വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം മാത്രം, അര്‍ജുന്‍ തിരികെ ഖത്തറിലേക്ക് മടങ്ങിയത് 6 മാസം മുന്‍പ്

അപകടം നടന്ന പ്ലാന്റിലെ സൂപ്പര്‍വൈസര്‍ ആയിരുന്നു അര്‍ജുന്‍. 

 

പൊതുദര്‍ശനത്തിന് ശേഷം രാവിലെ എട്ട് മണിയോടെ മൃതദേഹം സംസ്‌കരിച്ചു.

ഖത്തറിലെ റാസ് ലഫാന്‍ അപകടത്തില്‍ മരിച്ച നാദാപുരം തൂണേരി സ്വദേശി അര്‍ജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം രാവിലെ എട്ട് മണിയോടെ മൃതദേഹം സംസ്‌കരിച്ചു. അപകടം നടന്ന പ്ലാന്റിലെ സൂപ്പര്‍വൈസര്‍ ആയിരുന്നു അര്‍ജുന്‍. 

ഒരു വര്‍ഷം മുന്‍പാണ് അര്‍ജുന്റെ വിവാഹം നടന്നത്. വിവാഹത്തിനായി നാട്ടില്‍ എത്തിയ ശേഷം ആറ് മാസം മുന്‍പാണ് അര്‍ജുന്‍ തിരികെ ഖത്തറിലേക്ക് മടങ്ങിയത്. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരടക്കം പതിമൂന്ന് പേരാണ് മരിച്ചത്. അര്‍ജുന് അന്തിമോപചാരം അര്‍പ്പിക്കാന്‍ നാദാപുരം എംഎല്‍എ കെ എം അഭിജിത്ത് വീട്ടില്‍ എത്തി.