അർജുൻ ആയങ്കിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നത്, തനിക്ക് അയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു ; സംവിധായകൻ സനൽകുമാർ ശശിധരൻ
സംവിധായകൻ സനൽകു സംവിധായകൻ സനൽകുമാർ ശശിധരൻ ക്രിമിനൽ കേസ് പ്രതിയായ അർജുൻ ആയങ്കിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് പുതിയ വിവാദങ്ങൾ ഉടലെടുത്തിരിക്കുകയാണ്. മാർ ശശിധരൻ ക്രിമിനൽ കേസ് പ്രതിയായ അർജുൻ ആയങ്കിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് പുതിയ വിവാദങ്ങൾ ഉടലെടുത്തിരിക്കുകയാണ്. ആഭ്യന്തരവകുപ്പിനെയും പൊലീസിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വലിയ രീതിയിലുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സനൽകുമാർ ശശിധരന്റെ ഭാഗത്തുനിന്ന് ഈ അനുകൂല പ്രതികരണം ഉണ്ടായിരിക്കുന്നത്.
അർജുൻ ആയങ്കിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്നും തനിക്ക് അയാളോട് വല്ലാത്ത സ്നേഹം തോന്നുന്നുവെന്നും സനൽകുമാർ സോഷ്യൽ മീഡിയയിൽ കുറിക്കുകയുണ്ടായി. “മനുഷ്യൻ എത്ര നിസഹായനായ ജീവിയാണ്, അയാൾക്ക് ഒരവസരം കൊടുക്കണം” എന്നൊക്കെയാണ് അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയത്. ഈ കുറിപ്പിന് താഴെ ഹാർട്ട് ഇമോജി കമന്റായി നൽകിക്കൊണ്ട് അർജുൻ ആയങ്കിയും ഇതിന് മറുപടി നൽകി.
എന്നാൽ ഈ പിന്തുണ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്, രാമനാട്ടുകര സ്വർണ്ണം പൊട്ടിക്കൽ കേസ്, ഏറ്റവും ഒടുവിൽ കോതമംഗലം സിഐയെയും ഊന്നുകൽ ഇൻസ്പെക്ടറെയും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസുകൾ എന്നിവയിലെല്ലാം പ്രതിയാണ് അർജുൻ ആയങ്കി. മുൻകൂർ ജാമ്യം തള്ളപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ ഇയാൾ “മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ല” എന്ന തരത്തിലുള്ള കടുത്ത വെല്ലുവിളികളാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അർജുനെ പിടികൂടാൻ ആഭ്യന്തര വകുപ്പും പ്രത്യേക അന്വേഷണ സംഘവും ഊർജിതമായ തെരച്ചിൽ തുടരുന്നതിനിടയിലാണ് പ്രമുഖ സംവിധായകന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള അനുകൂല പരാമർശങ്ങൾ വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.