അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി;  കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുൻപില്‍ ഹാജരാക്കും

കണ്ണൂർ നഗരത്തിലെ താളിക്കാവിൽപിടിയിലായ സ്വർണം പൊട്ടി ക്കൽകേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൂത്തുപറമ്പ് മജിസ് ട്രേറ്റിന് മുന്നില്‍
 

കണ്ണൂര്‍: കണ്ണൂർ നഗരത്തിലെ താളിക്കാവിൽപിടിയിലായ സ്വർണം പൊട്ടി ക്കൽകേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൂത്തുപറമ്പ് മജിസ് ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായി പ്രതിയെ കൊണ്ടുപോയി. കണ്ണൂര്‍ മജിസ്‌ട്രേറ്റ് അവധിയായ സാഹചര്യത്തിലാണ് കൂത്തുപറമ്പ് മജിസ് ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നത്.

അതേസമയം, എറണാകുളം പൊലീസ് കണ്ണൂരില്‍ ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ എത്തിയിട്ടുണ്ട്. ഊന്നുകല്‍ എസ്എച്ച്ഒയും സംഘവുമാണ് എത്തിയത്. അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന് ഊന്നുകല്‍ പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. സൈബര്‍ ക്രൈം പൊലീസ് എസ്എച്ച്ഒയുമായി കൂടിക്കാഴ്ച്ച നടത്തി.

പൊലിസ് ചോദ്യം ചെയ്യലിൽ അക്ഷോഭ്യനായിരുന്നു അർജുൻ ആയങ്കി ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകി കീഴടങ്ങാനാണ് കണ്ണുരിലെത്തിയതെന്നാണ് മൊഴി. നിയമസഹായം തേടിയാണ് താളിക്കാവിലെ അഭിഭാഷകയുടെ അപ്പാർട്ട്മെൻ്റിലെത്തിയതെന്നും ആ യ ങ്കിമൊഴി നൽകിയിട്ടുണ്ട്.