അർജ്ജുൻ ആയങ്കിക്ക് ജാമ്യം : പ്രോസിക്യൂഷൻ ഫലപ്രദമായി ഇടപെട്ടോ എന്ന് സർക്കാർ വ്യക്തമാക്കണം - ബിജെപി

പോലീസിനെ ഭീഷണിപ്പെടുത്തിയതിനും ആഭ്യന്തരവകുപ്പിനെ വെല്ലുവിളിച്ചതിനും കണ്ണൂർ സൈബർ പോലീസ് എടുത്ത കേസിൽ അർജ്ജുൻ ആയങ്കിക്ക് ജാമ്യം കിട്ടിയത് സിപിഎമ്മും കോൺഗ്രസ്സും ഒത്തു കളിച്ചതിനാലാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ കെ വിനോദ്കുമാർ പ്രസ്താവിച്ചു.

 

കണ്ണൂർ: പോലീസിനെ ഭീഷണിപ്പെടുത്തിയതിനും ആഭ്യന്തരവകുപ്പിനെ വെല്ലുവിളിച്ചതിനും കണ്ണൂർ സൈബർ പോലീസ് എടുത്ത കേസിൽ അർജ്ജുൻ ആയങ്കിക്ക് ജാമ്യം കിട്ടിയത് സിപിഎമ്മും കോൺഗ്രസ്സും ഒത്തു കളിച്ചതിനാലാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ കെ വിനോദ്കുമാർ പ്രസ്താവിച്ചു.

പോലീസിനെയും ആഭ്യന്തരവകുപ്പിനെയും ഭീഷണിപ്പെടുത്തിയതിന് ആയങ്കിയെ ദിവസങ്ങളോളം പോലീസ് പിന്തുടർന്നു. തുടർന്നാണ് കണ്ണൂരിലെ ഒരു അഭിഭാഷകയുടെ വീട്ടിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ നിഷ്പ്രയാസമാണ് അർജ്ജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചത്.

പ്രോസിക്യൂഷൻ ഫലപ്രദമായി ഇടപെട്ടോ എന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ അന്വേഷിക്കണം. പ്രോസിക്യൂഷൻ പ്രതിഭാഗവുമായി ഒത്തുകളിച്ചു. സിപിഎമ്മും കോൺഗ്രസ്സും തമ്മിലുണ്ടാക്കിയ ധാരണയെ തുടർന്നാണ് ആയങ്കിക്ക് ജാമ്യം ലഭിച്ചത്. മാത്രമല്ല ഈ പ്രതിയെ ഒളിവിൽ പാർപ്പിച്ച അഭിഭാഷകക്കെതിരെ ഒരു കേസ് പോലും ചാർജ്ജ് ചെയ്തില്ല.

ആയങ്കിമാരാണ് സിപിഎമ്മിന്റെ നട്ടെല്ല്. ലഹരിക്കടത്തിലൂടെയും സ്വർണ്ണം പിടിച്ചുപറിയിലൂടെയും പണം കൊള്ളയടിക്കുന്നവരിലൂടെയും സിപിഎമ്മിന്റെ ഒരു വിഭാഗം നേതാക്കന്മാർ പണം ഉണ്ടാക്കുന്നു. ഇത്തരം ആളുകളെ സിപിഎമ്മിന്റെ ഒരു വിഭാഗം നേതാക്കന്മാർ സംരക്ഷിക്കുന്നതിന്റെ രഹസ്യമെന്തെന്ന് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്.

എന്നാൽ ഈ കള്ളന്മാരുടെ മടയ്ക്ക് തന്നെ സംരക്ഷകരാകാൻ ഭരണത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ്സും ശ്രമിക്കുന്നു - വിനോദ്കുമാർ പറഞ്ഞു.