അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ കണ്ടെത്തി

ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ കണ്ടെടുത്ത് പൊലീസ്. ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൊബൈല്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ആറുമണിയോടെയാണ് അപ്പാര്‍ട്ട്‌മെന്റില്‍ തെളിവെടുപ്പ് നടത്തിയത്.

 

ആഭ്യന്തരമന്ത്രിക്ക് എതിരെ പോസ്റ്റിടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്.

കണ്ണൂര്‍: ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ കണ്ടെടുത്ത് പൊലീസ്. ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൊബൈല്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ആറുമണിയോടെയാണ് അപ്പാര്‍ട്ട്‌മെന്റില്‍ തെളിവെടുപ്പ് നടത്തിയത്.

ആഭ്യന്തരമന്ത്രിക്ക് എതിരെ പോസ്റ്റിടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. ആയങ്കിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒരു മൊബൈല്‍ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പുറമെയാണ് ഒരു മൊബൈല്‍ കൂടി പൊലീസ് കണ്ടെത്തുന്നത്. 

പൊലീസുദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയേയും വെല്ലു വിളിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി മൊഴി നൽകിയിരുന്നു. തന്റെ ഐഫോണിൽ നിന്നാണ് എഫ് ബി അക്കൗണ്ട് ഉപയോഗിച്ചതെനന്നും അർജുൻ മൊഴി നൽകി.

തന്നെ കസ്റ്റഡിയിലെടുത്ത അഭിഭാഷയുടെ അപ്പാർട്ട്മെന്റ് സമീപം ഫോൺ ഉണ്ടെന്ന കാര്യവും അർജുൻ ആയെങ്കി പോലീസിനോട് പറഞ്ഞു. തുടർന്ന് അതീവ രഹസ്യമായി പുലർച്ചെ നടത്തിയ തെളിവെടുപ്പിലാണ് അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തെ ഷൂ റാക്കിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തത്.