പുലര്‍ച്ചെ രണ്ടരയോടെ അര്‍ജുന്‍ ആയങ്കി കുടുങ്ങി ; പൊലീസ് നീക്കങ്ങളിങ്ങനെ
നീണ്ട തിരച്ചിലിനൊടുവിലാണ് ഒളിവില്‍ കഴിയുകയായിരുന്ന അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്.
അപ്പാര്‍ട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആയങ്കിയെ കണ്ടെത്തിയത്.
അര്‍ജുന്‍ ആയങ്കി താളിക്കാവില്‍ തന്നെ ആയങ്കിയുണ്ടെന്ന് ഇന്നലെയാണ് പൊലീസ് സ്ഥിരീകരിച്ചത്. ഓട്ടോറിക്ഷയില്‍ കയറി പോയെന്ന് റൂറല്‍ എസ്പിക്ക് വിവരം ലഭിച്ചു. ഓട്ടോ ഡ്രൈവറുടെ ഫോണ്‍ വാങ്ങി തുടര്‍ന്ന് യാത്ര ചെയ്ത നെക്സോണ്‍ കാറിന്റെ ഡ്രൈവറെ ആയങ്കി വിളിച്ചു. ചുടല എന്ന സ്ഥലത്ത് ഓട്ടോയില്‍ ചെന്നിറങ്ങി. അവിടെ നിന്ന് നെക്സോണ്‍ കാറില്‍ പോയി. പയ്യന്നൂരില്‍ നിന്ന് നെക്സോണ്‍ കാറിന്റെ ഡ്രൈവറെ പൊലീസ് കണ്ടെത്തുകയും ഇയാള്‍ ആയങ്കിയെ ഇറക്കിയ സ്ഥലം വളഞ്ഞ് അര്‍ജുന്‍ ആയങ്കിയെ പിടികൂടുകയുമായിരുന്നു. അപ്പാര്‍ട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആയങ്കിയെ കണ്ടെത്തിയത്.
നീണ്ട തിരച്ചിലിനൊടുവിലാണ് ഒളിവില്‍ കഴിയുകയായിരുന്ന അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്. കണ്ണൂരില്‍ നിന്ന് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ രണ്ടരയോടെയാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്.
അര്‍ജുന്‍ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് കമ്മീഷണര്‍ ബി വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി.