ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസില്‍ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസില്‍ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കഴിഞ്ഞ ദിവസം അര്‍ജുന്‍ ഒളിവില്‍ കഴിഞ്ഞ തളിപ്പറമ്പിലും പയ്യന്നൂരിലും പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്നതിനാലാണ് അര്‍ജുന്‍ ആയങ്കിയെ വീണ്ടും തലശ്ശേരി കോടതിയില്‍ ഹാജരാക്കുന്നത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ മൊബൈല്‍ ഫോണ്‍ അടക്കം നിര്‍ണായക തെളിവുകള്‍ സൈബര്‍ സംഘം പരിശോധിച്ചിരുന്നു. എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് പൊലീസ്. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്നതിനാലാണ് അര്‍ജുന്‍ ആയങ്കിയെ വീണ്ടും തലശ്ശേരി കോടതിയില്‍ ഹാജരാക്കുന്നത്.
കഴിഞ്ഞ ദിവസം അര്‍ജുന്‍ ഒളിവില്‍ കഴിഞ്ഞ തളിപ്പറമ്പിലും പയ്യന്നൂരിലും പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. അര്‍ജുന്റെ മൊബൈല്‍ ഫോണുള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിരുന്നു. ആഭ്യന്തരമന്ത്രിക്ക് എതിരെ പോസ്റ്റിടാന്‍ ഉപയോഗിച്ച് എന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിനു സമീപത്തെ ഷൂറാക്കിനുള്ളില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ ലഭിച്ചത്. പൊലീസുദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയേയും വെല്ലു വിളിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയിരുന്നു. ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ നിന്നുള്ള വൈ ഫൈ കണക്ഷനാണ് ഇതിന് ഉപയോഗിച്ചതെന്നും മൊഴിയിലുണ്ട്.