അര്‍ജുന്‍ ആയങ്കി പിടിയില്‍ ; പൊലീസിന് വിവരം നല്‍കിയത് ഓട്ടോ ഡ്രൈവറെന്ന് സൂചന
കടലില്‍ കാണാതായവരെ കിട്ടിയോ എന്നും ആയങ്കി പരിഹസിച്ചു.
വനിതാ അഭിഭാഷകയുടെ വീട്ടില്‍ നിന്ന് ആയങ്കിയെ പിടികൂടിയത്.
ഒളിവില്‍ കഴിഞ്ഞിരുന്ന അര്‍ജുന്‍ ആയങ്കിയെ കുറിച്ച് നിര്‍ണായക വിവരം നല്‍കിയത് ഓട്ടോ ഡ്രൈവറെന്ന് സൂചന. ഓട്ടോയിലാണ് അര്‍ജുന്‍ ആയങ്കി അഭിഭാഷകയുടെ വീട്ടിലെത്തിയത്. സംശയം തോന്നിയ ഡ്രൈവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിരോധിച്ച് പൊലീസ് അര്‍ജുന്‍ ആയങ്കിയെന്ന് ഉറപ്പിച്ച ശേഷമാണ് വനിതാ അഭിഭാഷകയുടെ വീട്ടില്‍ നിന്ന് ആയങ്കിയെ പിടികൂടിയത്. അതിനിടെ, പൊലീസ് പിടിയിലായ അര്‍ജുന്‍ ആയങ്കി മാധ്യമങ്ങളോട് പ്രതികരിച്ചു.
പൊലിസിനെ വെല്ലുവിളിച്ചതല്ലെന്നും പറഞ്ഞത് ന്യായമായ കാര്യങ്ങള്‍ മാത്രമാണെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു. കീഴടങ്ങാന്‍ വന്നതല്ല കണ്ണൂരിലെന്നും ആയങ്കി പറഞ്ഞു. കടലില്‍ കാണാതായവരെ കിട്ടിയോ എന്നും ആയങ്കി പരിഹസിച്ചു. അതേസമയം, അര്‍ജുനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കായും അന്വേഷണം നടക്കുന്നുണ്ട്. വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ച ആയങ്കിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് തീരുമാനം.
രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടില്‍ നിന്നാണ് പിടിയിലായത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.