അര്‍ജുനായുള്ള തിരച്ചില്‍ ; അടിയൊഴുക്ക് ശക്തം, തിരച്ചില്‍ നടപടികള്‍ ഉടന്‍ നിര്‍ത്തിവെക്കില്ലെന്ന് എ കെ ശശീന്ദ്രന്‍
Jul 28, 2024, 10:06 IST
ഷിരൂര്‍ : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ നടപടികള്‍ ഉടന്‍ നിര്‍ത്തിവെക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഇന്നലെ രാത്രി മഴ പെയ്യാത്തത് കൊണ്ട് തന്നെ നദിയില്‍ ജലനിരപ്പില്‍ കുറവുണ്ടെന്നും അത് ഇന്നത്തെ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
ജലനിരപ്പില്‍ കുറവുണ്ടങ്കിലും പുഴയ്ക്കടിയിലെ അടിയൊഴുക്കില്‍ മാറ്റമില്ലാതെ തുടരുന്നത് ആശങ്കയാണെന്നും ഷിരൂരില്‍ തുടരുന്ന മന്ത്രി പറഞ്ഞു. തിരച്ചില്‍ നടപടികള്‍ നിര്‍ത്തിവെക്കില്ലെന്നും അവസാന ശ്രമം വരെ തുടരുമെന്നും ജില്ലാഭരണകൂടം ഉറപ്പ് തന്നതായി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.