അരിയില്‍ ഷുക്കൂര്‍ വധക്കേസ്; ഇന്ന് വിധി
അരിയില്‍ ഷുക്കൂര്‍ വധക്കേസ്; ഇന്ന് വിധി
33 പ്രതികളുള്ള കേസില്‍ രണ്ട് പേര്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് ബാക്കിയുള്ള 31 പേരാണ് വിചാരണ നേരിട്ടത്.
പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു എന്ന് ആരോപിച്ച് കണ്ണൂര്‍ അരിയിലെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഇന്ന് കൊച്ചിയിലെ സിബിഐ കോടതി വിധി പറയും. കണ്ണൂര്‍ അരിയിലെ എംഎസ്എഫ് പ്രവര്‍ത്തകനായ 23 വയസുകാരനായ ഷുക്കൂറിനെ മണിക്കൂറുകളോളം തടങ്കലില്‍ വെച്ചും ഫോട്ടോ എടുത്ത് ഉറപ്പാക്കിയും പാര്‍ട്ടി കോടതി വിധി നടപ്പാക്കി എന്ന പേരില്‍ സിപിഎമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്തിയ കേസിലാണ് ഉത്തരവ് വരുന്നത്. സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും അടക്കം 31 പ്രതികള്‍ക്കുള്ള വിധിയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു എന്ന് ആരോപിച്ച് കണ്ണൂര്‍ അരിയിലെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. പി ജയരാജനും, അന്ന് എംഎല്‍എയായിരുന്ന ടി വി രാജേഷുമടക്കമുള്ളവരുടെ കാര്‍ തടഞ്ഞുനിര്‍ത്തി മുസ്ലീംലീംഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നതിന് പ്രതികാരമായിട്ടായിരുന്നു കൊടും ക്രൂരത. ഷുക്കൂര്‍ അടക്കമുള്ള മുസ്ലീം ലീഗ് പ്രവര്‍ത്തരെ പിന്നീട് സിപിഎമ്മുമാര്‍ പിടിച്ചുനിര്‍ത്തി, അവരുടെ ചിത്രം എസ്എംഎസ് വഴി അയച്ചുനല്‍കി. അവര്‍ തന്നെയെന്ന് ഉറപ്പിച്ച ശേഷം ഷൂക്കൂര്‍, സക്കറിയ അയുബ് എന്നിവരെ ആക്രമിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ ഷുക്കൂര്‍ മരിച്ചു.
33 പ്രതികളുള്ള കേസില്‍ രണ്ട് പേര്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് ബാക്കിയുള്ള 31 പേരാണ് വിചാരണ നേരിട്ടത്. തളിപ്പറമ്പിലെ ഡിെൈവഫ് പ്രവര്‍ത്തകരായ കെ വി സുമേഷ്, ഗണേഷന്‍ പി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. സി എന്‍ മോഹനന്‍ 11-ാം പ്രതിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്‍ന്റെ മകന്‍ ശ്യാംജിത്തും കേസില്‍ പ്രതിയാണ്. കേസിലെ 32-ാം പ്രതിയാണ് പി.ജയരാജന്‍, 33 -ാം പ്രതി ടി വി രാജേഷ്. ഇരുവര്‍ക്കുമെതിരെയുള്ളത് ഗൂഢാലോചന കുറ്റമാണ്.