ഷുക്കൂർ വധക്കേസ് വിധിയെ തുടർന്ന് വ്യാജ പ്രചാരണം: അബ്ദുൽ കരീം ചേലേരി പൊലീസിൽ പരാതി നൽകി

 

കണ്ണൂർ:ഷുക്കൂർ വധ കേസിൻ്റെ വിധിയെ തുടർന്ന് സമൂഹത്തിൽ വ്യാജ പോസ്റ്റുകൾ ചമച്ച്അപമാനിക്കുന്നതിനെതിരെ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി കണ്ണൂർസിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

ഗ്രീൻ ഫ്‌ളാഗ് ഐ യു എം എൽ എന്ന എഫ്.ബി. പേജിലൂടെ വിഷ്ണു. എം. കണ്ണൻ എന്നയാളുടെ പേരിലാണ് വ്യാജ പോസ്റ്റ് തയ്യാറാക്കി പ്രചരണം നടത്തിയത്.

കഴിഞ്ഞ 50 വർഷമായി പൊതുപ്രവർത്തന രംഗത്തുള്ള തന്നെ മനഃപൂർവ്വം അപമാനിക്കുന്നതിനും പാർട്ടി പ്രവർത്തകർക്കിടയിലും സമൂഹത്തിലും സ്പർദ്ധയും തെറ്റിദ്ധാരണയും അത് വഴി കലാപവും ഉണ്ടാക്കുക എന്ന കരുതലോടെയും ഉദ്ദേശത്തോടെയും നടത്തുന്ന കുറ്റകൃത്യങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ കരീം ചേലേരി പൊലിസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.