അരിയിൽ ഷുക്കൂർ വധക്കേസ്: നേതാക്കൾക്കെതിരായ കള്ളക്കഥ കോടതിയിൽ തകർന്നു; പാർട്ടി കേഡർമാർക്കൊപ്പമുണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ

കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ, സംസ്ഥാന സമിതിയംഗം ടി.വി. രാജേഷ് എന്നിവർക്കെതിരായ കള്ളക്കഥ കോടതിയിൽ തകർന്നുവെന്നും, സിപിഎം നേതാക്കളെ പ്രതിചേർത്തത് ലീഗും കോൺഗ്രസും ചേർന്നുണ്ടാക്കിയ കള്ളക്കഥയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

 

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ, സംസ്ഥാന സമിതിയംഗം ടി.വി. രാജേഷ് എന്നിവർക്കെതിരായ കള്ളക്കഥ കോടതിയിൽ തകർന്നുവെന്നും, സിപിഎം നേതാക്കളെ പ്രതിചേർത്തത് ലീഗും കോൺഗ്രസും ചേർന്നുണ്ടാക്കിയ കള്ളക്കഥയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർ പാർട്ടിയുടെ കേഡർമാരാണെന്നും പാർട്ടി അവർക്കൊപ്പമുണ്ടാകുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഗോവിന്ദന്റെ മകൻ അടക്കം 18 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. കേസിൽ പി. ജയരാജൻ 32-ാം പ്രതിയും ടി.വി. രാജേഷ് 33-ാം പ്രതിയുമായിരുന്നു. 2012 ഫെബ്രുവരി 20-ന് കണ്ണൂരിലെ പട്ടുവത്തിനടുത്ത് അരിയിൽ വെച്ചാണ് മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്ന ഷുക്കൂർ കൊല്ലപ്പെട്ടത്. ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ചാണ് ഷുക്കൂറിനെ ആക്രമിച്ചത്. തുടർന്ന് ഓഗസ്റ്റ് ഒന്നിന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയും, 2019-ൽ സിബിഐ നേതാക്കൾക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.