അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തില്‍ കൊണ്ടുവരാമെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കും

മുന്‍ മന്ത്രി അബ്ദുറഹ്‌മാന്റെ ഇടപെടലുകളും അന്വേഷണപരിധിയില്‍ വരും.

 

സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന റിപ്പോര്‍ട്ട് ഗുരുതരമെന്ന് വിലയിരുത്തല്‍. 

ലിയോണല്‍ മെസിയടങ്ങിയ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തില്‍ കൊണ്ടുവരാമെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കും. സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന റിപ്പോര്‍ട്ട് ഗുരുതരമെന്ന് വിലയിരുത്തല്‍. 

മുന്‍ മന്ത്രി അബ്ദുറഹ്‌മാന്റെ ഇടപെടലുകളും അന്വേഷണപരിധിയില്‍ വരും. ടെന്‍ഡര്‍ വിളിക്കാതെ സ്‌പോണ്‍സറെ തീരുമാനിച്ചതും സംശയാസ്പദമാണെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്‌തെന്നാണ് കായിക വകുപ്പിന്റെ കണ്ടെത്തല്‍. അന്വേഷണം വൈകാതെ പ്രഖ്യാപിക്കും. വിജിലന്‍സ് അന്വേഷണത്തിനുള്‍പ്പെടെ തീരുമാനം എടുത്തേക്കും. ചട്ടങ്ങള്‍ മറികടന്നും അധികാര ദുര്‍വിനിയോഗം നടത്തിയും സര്‍ക്കാരിനെ നിയമകുരുക്കില്‍ ആക്കാവുന്ന തീരുമാനങ്ങള്‍ സ്‌പോണ്‍സര്‍ക്ക് വേണ്ടി എടുത്തെന്നാണ് കണ്ടെത്തല്‍. ധന, നിയമ വകുപ്പുകളുടെ പരിശോധനയില്ലാതെ കരറുമായി മുന്നോട്ട് പോയതും സ്‌പോണ്‍സറെ തിരഞ്ഞെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കാതിരുന്നതും ഉള്‍പ്പെടെ അന്വേഷിക്കും.

മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ കായിക വകുപ്പ് റിപ്പോര്‍ട്ട് ഗൗരവതരമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുന്‍ സര്‍ക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഉചിതമായ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.