താത്കാലിക വി സി നിയമനം ; ഹൈക്കോടതി വിധിക്കെതിരെ ഗവര്‍ണര്‍ സുപ്രിം കോടതിയെ സമീപിക്കും

ഗവര്‍ണര്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ഇരിക്കെ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ തടസ്സ ഹര്‍ജി സുപ്രീം കോടതിയില്‍ നല്‍കി.

 

താത്കാലിക വി സി നിയമനങ്ങള്‍ക്ക് യുജിസി ചട്ടം ബാധകമല്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയിലെ പരാമര്‍ശം ആയിരിക്കും ഗവര്‍ണര്‍ ചോദ്യം ചെയ്യുക.

താത്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ ഗവര്‍ണര്‍ സുപ്രിം കോടതിയെ ഉടന്‍ സമീപിക്കും. ഡല്‍ഹിയില്‍ എത്തിയ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം ഹര്‍ജി നല്‍കുമെന്നാണ് സൂചന. താത്കാലിക വി സി നിയമനങ്ങള്‍ക്ക് യുജിസി ചട്ടം ബാധകമല്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയിലെ പരാമര്‍ശം ആയിരിക്കും ഗവര്‍ണര്‍ ചോദ്യം ചെയ്യുക.

ഗവര്‍ണര്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ഇരിക്കെ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ തടസ്സ ഹര്‍ജി സുപ്രീം കോടതിയില്‍ നല്‍കി. സംസ്ഥാനത്തിന്റെ വാദം കേള്‍ക്കാതെ ഹര്‍ജിയില്‍ തീരുമാനം എടുക്കരുതെന്നും തടസ്സ ഹര്‍ജിയിലൂടെ ആവിശ്യപ്പെട്ടു

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ആ വിധി അംഗീകരിക്കാന്‍ കൂട്ടാക്കാതെയാണ് രാജ്ഭവന്‍ അപ്പീല്‍ നല്‍കാനുള്ള തീരുമാനത്തിലേക്ക് കടക്കുന്നത്.