ഗുരുവായൂർ ദേവസ്വം ബോർഡിൽ സെക്യൂരിറ്റി ഗാർഡ് നിയമനം; അഭിമുഖം ഒക്ടോബർ 27-ന്

ഗുരുവായൂർ ക്ഷേത്രത്തിലേക്കും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലേക്കും സുരക്ഷാ ചുമതല വഹിക്കുന്നതിനായി സെക്യൂരിറ്റി ഗാർഡ് തസ്‌തികകളിൽ നിയമനം നടത്തുന്നു. ആകെ 19 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

 

ആരോഗ്യദൃഢഗാത്രരും നല്ല കാഴ്ചശക്തിയുള്ളവരുമായ ഹിന്ദു പുരുഷന്മാർക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിലേക്കും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലേക്കും സുരക്ഷാ ചുമതല വഹിക്കുന്നതിനായി സെക്യൂരിറ്റി ഗാർഡ് തസ്‌തികകളിൽ നിയമനം നടത്തുന്നു. ആകെ 19 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,700 രൂപ പ്രതിമാസ വേതനം ലഭിക്കും.

01.01.1966 നും 02.01.1986 നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ (പ്രായപരിധി: 40 – 60 വയസ്സ്). സൈനിക അല്ലെങ്കിൽ അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നുമുള്ള വിരമിച്ച ഉദ്യോഗസ്ഥർക്ക് മാത്രമാണ് നിയമനത്തിന് അവസരമുള്ളത്. ആരോഗ്യദൃഢഗാത്രരും നല്ല കാഴ്ചശക്തിയുള്ളവരുമായ ഹിന്ദു പുരുഷന്മാർക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.

ഉത്തരവ് തീയതി മുതൽ 2027 ഏപ്രിൽ 30 വരെയാണ് നിയമന കാലാവധി. യോഗ്യരെന്ന് കാണുന്നവരെ ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തിന് വിധേയമായി പുനർ നിയമനത്തിനും പരിഗണിക്കുന്നതാണ്.ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും,

നിർബന്ധമായും ഡിസ്‌ചാർജ് സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം ഹാജരാകേണ്ടതാണ്. ആവശ്യമായ രേഖകൾ സഹിതം 2026 ഒക്ടോബർ 27-ന് രാവിലെ 9 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി നേരിട്ട് ഹാജരാകണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്നോ 0487-2556335 (Extn: 251, 248, 235) എന്ന ഫോൺ നമ്പർ വഴിയോ അറിയാവുന്നതാണ്.