കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ വിവിധ തസ്കിതകളിലേക്ക് നിയമനം
കേരള സർക്കാരിന് കീഴിലുള്ള ഡ്രഗ്സ് കൺട്രോൾസ് വകുപ്പിലെ വിവിധ തസ്കിതകളിലേക്ക് നിയമനം നടക്കുന്നു . കരാർ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതെന്ന് സെന്റർ ഫോർ മാനേജ്മെന്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
കേരള സർക്കാരിന് കീഴിലുള്ള ഡ്രഗ്സ് കൺട്രോൾസ് വകുപ്പിലെ വിവിധ തസ്കിതകളിലേക്ക് നിയമനം നടക്കുന്നു . കരാർ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതെന്ന് സെന്റർ ഫോർ മാനേജ്മെന്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ആകെ 40 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് ഡ്രഗ്സ് ഇൻസ്പെക്ടർ തസ്തികയിൽ 30 ഒഴിവുകളും, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ 10 ഒഴിവുകളുമാണുള്ളത്. വിവിധ ജില്ലകളിലാണ് അവസരമുള്ളത്.
അസിസ്റ്റന്റ് ഡ്രഗ് ഇൻസ്പെക്ടർക്ക് ബി ഫാം ആണ് യോഗ്യത. ബന്ധപ്പെട്ട മേഖലയിലെ ഉയർന്ന യോഗ്യത അഭികാമ്യം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് ഡാറ്റ എൻട്രി ഓഫീസർക്ക് ആവശ്യപ്പെടുന്ന യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യമാണ്. അസിസ്റ്റന്റ് ഡ്രഗ് ഇൻസ്പെക്ടർക്ക് പ്രായം 30 വയസിൽ കവിയരുത്. ഡാറ്റ എൻട്രി ഓഫീസർക്ക് പ്രായം 40 വയസിൽ കവിയരുത്.
അപേക്ഷകളുടെ സ്ക്രീനിങ്, എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, എന്നിവയിൽ ഒന്നോ അതിൽ അധികമോ രീതികൾ ഉപയോഗിച്ച് ആയിരിക്കും തിരഞ്ഞെടുക്കുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇമെയിൽ മുഖേനയോ എംഎസ്.എസ് മുഖേനയോ അറിയിപ്പ് നൽകുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.