'ക്രീം തേച്ചാലൊന്നും സൗന്ദര്യം ഉണ്ടാകില്ല, വാങ്ങുന്നവരും ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം'; പരാതി കിട്ടിയാല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി

അത് എവിടെ നിര്‍മിച്ചു എന്നുള്ള കാര്യങ്ങളൊക്കെ പരിശോധിച്ചതിന് ശേഷം മുഖത്ത് തേച്ചാല്‍ മതി.

 

നമ്മള്‍ വാങ്ങുമ്പോള്‍ ഗവണ്‍മെന്റ് അംഗീകരിച്ച ക്രീമുകളുണ്ട്.

മുഖകാന്തി വര്‍ധിപ്പിക്കാനുള്ള ക്രീമുകള്‍ക്കെതിരേ പരാതി ലഭിച്ചാല്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ആരോ?ഗ്യമന്ത്രി കെ മുരളീധരന്‍. ക്രീമുകള്‍ തേച്ചാല്‍ സൗന്ദര്യം വരില്ലെന്നും വാങ്ങി ഉപയോഗിക്കുന്നവര്‍ അതിന് മുന്‍പ് എല്ലാം പരിശോധിച്ച് മാത്രം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

നമ്മള്‍ വാങ്ങുമ്പോള്‍ ഗവണ്‍മെന്റ് അംഗീകരിച്ച ക്രീമുകളുണ്ട്. അത് അല്ലാതെ ഓണ്‍ലൈനിലായിട്ടാണ് പലതും വരുന്നത്. അത് എവിടെ നിര്‍മിച്ചു എന്നുള്ള കാര്യങ്ങളൊക്കെ പരിശോധിച്ചതിന് ശേഷം മുഖത്ത് തേച്ചാല്‍ മതി. ഇപ്പോള്‍ തന്നെ ധാരാളം വസ്തുക്കളുണ്ടല്ലോ. മുഖത്ത് തേയ്ക്കാന്‍ അംഗീകൃത ക്രീമുകള്‍ തന്നെയുണ്ട്. പിന്നെ ക്രീം തേച്ചാലൊന്നും സൗന്ദര്യം ഉണ്ടാവുകയില്ല. ഇത്തരം ക്രീമുകള്‍ക്കെതിരേ പരാതി കിട്ടുന്നതനുസരിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും. ഇത് വാങ്ങുന്നവരും ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ഇത്തരം ഓണ്‍ലൈനില്‍ വില്‍ക്കുന്ന ക്രീമുകള്‍ക്ക് നിയന്ത്രണം വേണം. അതില്‍ തീരുമാനമെടുക്കും. ഇങ്ങനെ വില്‍പ്പന നടത്താന്‍ സമ്മതിക്കില്ല. പരാതി കിട്ടിയാല്‍ നടപടിയിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.