CSIR യുജിസി നെറ്റ് ഡിസംബർ സെഷന്റെ അപേക്ഷകളിൽ തെറ്റുണ്ടെങ്കിൽ തിരുത്താൻ അവസരം.

 

CSIR യുജിസി നെറ്റ് ഡിസംബർ സെഷന്റെ അപേക്ഷകളിൽ തെറ്റുണ്ടെങ്കിൽ തിരുത്താൻ ഇപ്പോൾ അവസരം.തിരുത്തൽ വിൻഡോ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) തുറന്നിട്ടുണ്ട്. അപേക്ഷാ ഫോമിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 30 മുതൽ നവംബർ 1, 2025 വരെ തിരുത്താവുന്നതാണ്. ഡിസംബർ 18 നാണ് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ നടക്കുന്നത്.


രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. ആദ്യ ഷിഫ്റ്റ് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 6 വരെയുമാണ് ഉണ്ടാകുക. 180 മിനിറ്റായിരിക്കും പരീക്ഷ സമയം.