റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരിച്ചുനൽകണമെന്ന ആവശ‍്യവുമായി ആന്‍റോ അഗസ്റ്റിൻ; തിരിച്ചുനൽകാൻ സാധിക്കില്ലെന്ന് പൊലീസ്

റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരിച്ചുനൽകണമെന്ന ആവശ‍്യവുമായി റിപ്പോർട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിൻ കോടതിയെ സമീപിച്ചു. എന്നാൽ‌ തിരിച്ചുനൽകാൻ സാധിക്കില്ലെന്നും വിശദമായ പരിശോധന ആവശ‍്യമാണെന്നും പൊലീസ് വ‍്യക്തമാക്കി. 6,500 ഓളം ഡോളറായിരുന്നു റെയ്ഡിനിടെ ആന്‍റോ അഗസ്റ്റിന്‍റെ കൈവശം നിന്നും കണ്ടെടുത്തത്.

 

കൊച്ചി: റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരിച്ചുനൽകണമെന്ന ആവശ‍്യവുമായി റിപ്പോർട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിൻ കോടതിയെ സമീപിച്ചു. എന്നാൽ‌ തിരിച്ചുനൽകാൻ സാധിക്കില്ലെന്നും വിശദമായ പരിശോധന ആവശ‍്യമാണെന്നും പൊലീസ് വ‍്യക്തമാക്കി. 6,500 ഓളം ഡോളറായിരുന്നു റെയ്ഡിനിടെ ആന്‍റോ അഗസ്റ്റിന്‍റെ കൈവശം നിന്നും കണ്ടെടുത്തത്.

ഇഡി/ഇൻകം ടാക്സ് ഏജൻസികൾക്ക് പൊലീസ് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. പരിശോധന പൂർത്തായായാൽ മാത്രമെ പണം തിരിച്ചുനൽകാൻ സാധിക്കുകയുള്ളൂ എന്ന നിലപാടിലാണ് പൊലീസ്. അതേസമയം, കേസിൽ ആന്‍റോ അഗസ്റ്റിന്‍റെ ജാമ‍്യാപേക്ഷ സെഷൻസ് കോടതി സെപ്റ്റംബർ 24ന് പരിഗണിക്കും.