'ആറന്മുളയില്‍ ഭരണ വിരുദ്ധ വികാരം'; മണ്ഡലം മാറ്റത്തിനായി കാതോര്‍ക്കുന്നുവെന്ന് കുമ്മനം
'എല്ലാ വിശ്വാസികളും അവരവരുടെ വിശ്വാസം കാത്ത് സംരക്ഷിക്കണം
May 3, 2026, 16:52 IST
മാറ്റത്തിന് ആറന്മുള കാതോര്‍ക്കുന്നുവെന്നും കുമ്മനം പറഞ്ഞു.
ആറന്മുളയില്‍ മുമ്പ് മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികളേക്കാള്‍ വോട്ട് തനിക്ക് ലഭിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ഭരണവിരുദ്ധ വികാരം ആറന്മുളയില്‍ ഉണ്ടെന്നും കുമ്മനം പറഞ്ഞു. നാടിനുവേണ്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും മാറ്റത്തിന് ആറന്മുള കാതോര്‍ക്കുന്നുവെന്നും കുമ്മനം പറഞ്ഞു.
'എല്ലാ വിശ്വാസികളും അവരവരുടെ വിശ്വാസം കാത്ത് സംരക്ഷിക്കണം. വിശ്വാസ സംരക്ഷണത്തിനായി ബിജെപി നിലകൊള്ളും. വികസിത കേരളം എന്നതാണ് എന്‍ഡിഎ മുന്നോട്ടുവച്ചത്. ബിജെപിക്ക് എത്ര സീറ്റ് കിട്ടുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എല്‍ഡിഎഫിനും യുഡിഎഫിനും പരമ്പരാഗതമായി വോട്ട് ചെയ്യുന്നവര്‍ എനിക്ക് വോട്ട് ചെയ്യും', കുമ്മനം രാജശേഖരന്‍ പറഞ്ഞു.