'മാപ്പ് എഴുതി നല്‍കണമെന്ന ടിനിടോമിന്റെ ആവശ്യം തള്ളി അന്‍സിബ'; അഡ്ഹോക്ക് കമ്മിറ്റി നടത്തിയ അനുനയനീക്കം പാളി

മാപ്പ് എഴുതി നല്‍കണമെന്ന ടിനിടോമിന്റെ ആവശ്യം  തള്ളി അന്‍സിബ ഇതോടെ ടിനി ടോമിനെതിരായ പരാതിയില്‍ അന്‍സിബയുമായി നടത്തിയ അനുരഞ്ജന നീക്കം പരാജയം.ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാമെന്ന് അന്‍സിബ പറഞ്ഞു

 

ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാമെന്ന് അന്‍സിബ പറഞ്ഞു.

കൊച്ചി: മാപ്പ് എഴുതി നല്‍കണമെന്ന ടിനിടോമിന്റെ ആവശ്യം തള്ളി അന്‍സിബ. ഇതോടെ ടിനി ടോമിനെതിരായ പരാതിയില്‍ അന്‍സിബയുമായി നടത്തിയ അനുരഞ്ജന നീക്കം പരാജയം.ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാമെന്ന് അന്‍സിബ പറഞ്ഞു.വിഷയം കോടതിക്ക് പുറത്ത് തീര്‍ക്കണമെന്നും പരാതി പിന്‍വലിക്കണം എന്നുമുള്ള അഡ്ഹോക്ക് കമ്മിറ്റി കൺവീനറും എംഎല്‍എയുമായ രമേശ് പിഷാരടിയുടെ ആവശ്യവും താരം തള്ളി.

ശ്വേതാ മേനോന്‍, മല്ലിക സുകുമാരന്‍ എന്നിവരെ തിരികെ കൊണ്ടുവരാനാണ് നീക്കം.അമ്മയുടെ അഡ്ഹോക്ക് കമ്മറ്റി യോഗം ഇന്നലെയാണ് ചേർന്നത്. അമ്മ സംഘടനയ്ക്ക് ഉടൻ സ്ഥിരം കമ്മിറ്റി രൂപീകരിക്കുമെന്ന് രമേശ് പിഷാരടി അറിയിച്ചു. ഭരണസമിതി രാജിവെച്ചതിന് പിന്നാലെയാണ് അമ്മ സംഘടനയെ താല്‍ക്കാലികമായി നയിക്കാന്‍ ഒരു അഡ്‌ഹോക്ക് കമ്മിറ്റിയെ നടന്‍ ജഗദീഷ് പ്രഖ്യാപിച്ചത്.