നടി ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അന്‍സിബ ഹസന്റെ പരാതി ഗൗരവതരം;
ഹൈക്കോടതി

നടി ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അന്‍സിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി.അന്‍സിബയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. എറണാകുളം മജിസ്‌ട്രേറ്റ് കോടതി അന്‍സിബയുടെ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

 

എറണാകുളം മജിസ്‌ട്രേറ്റ് കോടതി അന്‍സിബയുടെ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

 

കൊച്ചി: നടി ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അന്‍സിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി.അന്‍സിബയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. എറണാകുളം മജിസ്‌ട്രേറ്റ് കോടതി അന്‍സിബയുടെ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.  ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ അന്‍സിബ ചൂണ്ടിക്കാട്ടുന്നത്.

ലക്ഷ്മിപ്രിയയുടെ അഭിമുഖം പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമത്തെയും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  പരാതിയില്‍ കേസെടുക്കാന്‍ മാത്രമുള്ള വകുപ്പുകള്‍ ഇല്ലെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുമായിരുന്നു കീഴ്‌കോടതി അന്ന് നിരീക്ഷിച്ചത്. പാലാവരിവട്ടം പൊലീസും അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. നിരവധി തവണ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് അന്‍സിബ ആരോപിച്ചിരുന്നു.