തൃശ്ശൂർ കോടാലിയില്‍  പാമ്പ് കടിയേറ്റ അനോഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി

സഹോദരങ്ങള്‍ക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അനോഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി.അനോഷ് സ്വന്തമായി ശ്വസിക്കാൻ തുടങ്ങിയതോടെയാണ് മാറ്റിയത്. കുട്ടി മാതാപിതാക്കളോട് സംസാരിച്ചു.

 

സഹോദരനൊപ്പം രാത്രിയില്‍ ഉറക്കത്തില്‍ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കറുകുറ്റി അപ്പോളോ ആശുപത്രിയില്‍  പ്രവേശിപ്പിച്ചത് ഏതാനും ദിവസങ്ങള്‍ കൂടി കുട്ടിക്ക് ഐ.സി.യുവില്‍ കഴിയേണ്ടിവരും

കോടാലി: സഹോദരങ്ങള്‍ക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അനോഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി.അനോഷ് സ്വന്തമായി ശ്വസിക്കാൻ തുടങ്ങിയതോടെയാണ് മാറ്റിയത്. കുട്ടി മാതാപിതാക്കളോട് സംസാരിച്ചു.

സഹോദരനൊപ്പം രാത്രിയില്‍ ഉറക്കത്തില്‍ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കറുകുറ്റി അപ്പോളോ ആശുപത്രിയില്‍  പ്രവേശിപ്പിച്ചത് ഏതാനും ദിവസങ്ങള്‍ കൂടി കുട്ടിക്ക് ഐ.സി.യുവില്‍ കഴിയേണ്ടിവരും. 

ഇതിനിടെ കോടാലി കടമ്പോട് കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെ വൈകീട്ടാണ് മുറിക്കുള്ളില്‍ ശംഖുവരയൻ പാമ്പിനെ കണ്ടത്. മൂന്നാമത്തെ പാമ്പിനെയാണ് വീട്ടില്‍ കണ്ടെത്തുന്നത്. പാമ്പിനെ തല്ലിക്കൊന്നു. പാമ്പിനെ കണ്ടതറിഞ്ഞ് വനപാലകരെത്തി വീട്ടില്‍ പരിശോധന നടത്തി.