സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി അഞ്ജു കെഎസ് ചുമതലയേറ്റു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി അഞ്ജു കെഎസ് ചുമതലയേറ്റു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്ന അഞ്ജു, 2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. ഭരണ-വികസന മേഖലകളില്‍ വിവിധ പദവികള്‍ വഹിച്ച അനുഭവസമ്പത്തോടെയാണ് പുതിയ ചുമതലയിലേക്ക് എത്തുന്നത്.

 

 

 

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി അഞ്ജു കെഎസ് ചുമതലയേറ്റു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്ന അഞ്ജു, 2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. ഭരണ-വികസന മേഖലകളില്‍ വിവിധ പദവികള്‍ വഹിച്ച അനുഭവസമ്പത്തോടെയാണ് പുതിയ ചുമതലയിലേക്ക് എത്തുന്നത്.

സബ് കളക്ടര്‍, ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍, കൃഷി-കര്‍ഷക ക്ഷേമ വകുപ്പിന്റെ ഡയറക്ടര്‍, കെഎസ്ബിസിഡിസി മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്‍ജിനീയറിങ് ബിരുദധാരിയാണ്.