പട്ടി നിര്‍ത്താതെ കുരച്ചതിലെ ദേഷ്യം ; വൈക്കത്ത് യുവതിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് അയല്‍വാസികള്‍

മര്‍ദനത്തില്‍ യുവതിയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു.

 

വൈക്കം പനമ്പുകാട് മത്സ്യവില്‍പന തൊഴിലാളിയായ പ്രജിതയെയാണ് അയല്‍വാസികള്‍ വീട്ടില്‍ കയറി മര്‍ദിച്ചത്.

വീട്ടിലെ പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ച് അയല്‍വാസിയായ പിതാവും മകനും. വൈക്കം പനമ്പുകാട് മത്സ്യവില്‍പന തൊഴിലാളിയായ പ്രജിതയെയാണ് അയല്‍വാസികള്‍ വീട്ടില്‍ കയറി മര്‍ദിച്ചത്.

മര്‍ദനത്തില്‍ യുവതിയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. ഇവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അയല്‍വാസിയായ ഹരികൃഷ്ണനും അച്ഛന്‍ കൈലാസനും മദ്യപിച്ചെത്തി തന്നെ മര്‍ദിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.