ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; ബലാത്സംഗത്തിനിരയായെന്ന് സംശയം; ഒരാൾ പിടിയിൽ

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗവി സ്വദേശിനിയായ അങ്കണവാടി ജീവനക്കാരിയാണ് മരിച്ചത്. 32വയസായിരുന്നു. പ്രദേശത്തെ മീനാര്‍ മൂന്ന് ഷെഡ് വളവിലാണ് മൃതദേഹം കണ്ടെത്തിയത്.

 

ഇന്ന് രാവിലെ വീട്ടില്‍ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ട യുവതിയുടെ മൃതദേഹം തോട്ടില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

പത്തനംതിട്ട : ഗവിയില്‍ അങ്കണവാടി ജീവനക്കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗവി സ്വദേശിനിയായ അങ്കണവാടി ജീവനക്കാരിയാണ് മരിച്ചത്. 32വയസായിരുന്നു. പ്രദേശത്തെ മീനാര്‍ മൂന്ന് ഷെഡ് വളവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ വീട്ടില്‍ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ട യുവതിയുടെ മൃതദേഹം തോട്ടില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.യുവതിയുടേത് കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് പിടികൂടി.

ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, 32കാരി യായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസിന് സംശയമുണ്ട്.പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ. നാട്ടുകാരാണ് മൃതദേഹം കണ്ടത്. വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. റോഡില്‍ നിന്ന് മാറിയാണ് മൃതദേഹം കണ്ടത്. മൂഴിയാർ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.