കടൽ കടന്നൊരു ഓണം; ഗള്‍ഫ് മലയാളികളുടെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ വിമാനം കയറിയത് ടണ്‍ കണക്കിന് പച്ചക്കറികളും പഴവര്‍ഗങ്ങളും 

ഗള്‍ഫ് മലയാളികള്‍ക്ക് ഓണം ആഘോഷിക്കാനായി കയറ്റി അയക്കുന്നത്  ടണ്‍ കണക്കിന് പച്ചക്കറികളും പഴവര്‍ഗങ്ങളും.  കൊച്ചിയില്‍ നിന്ന് 250 ടണ്‍ പഴങ്ങളും പച്ചക്കറികളുമാണ് ഇന്നലെ മാത്രം കയറ്റിയയച്ചത്. വരും ദിവസങ്ങള്‍ കയറ്റുമതി ഇനിയും ഉയരുമെന്നാണ് സൂചന.ഇന്ന് 260 ടണ്ണും 21, 22 തീയതികളില്‍ 300 ടണ്‍ വീതവും 23ന് 200 ടണ്ണും അയയ്ക്കാനാകുമെന്നാണ് സിയാല്‍ അധികൃതരുടെ പ്രതീക്ഷ

 

കൊച്ചി: ഗള്‍ഫ് മലയാളികള്‍ക്ക് ഓണം ആഘോഷിക്കാനായി കയറ്റി അയക്കുന്നത്  ടണ്‍ കണക്കിന് പച്ചക്കറികളും പഴവര്‍ഗങ്ങളും.  കൊച്ചിയില്‍ നിന്ന് 250 ടണ്‍ പഴങ്ങളും പച്ചക്കറികളുമാണ് ഇന്നലെ മാത്രം കയറ്റിയയച്ചത്. വരും ദിവസങ്ങള്‍ കയറ്റുമതി ഇനിയും ഉയരുമെന്നാണ് സൂചന.ഇന്ന് 260 ടണ്ണും 21, 22 തീയതികളില്‍ 300 ടണ്‍ വീതവും 23ന് 200 ടണ്ണും അയയ്ക്കാനാകുമെന്നാണ് സിയാല്‍ അധികൃതരുടെ പ്രതീക്ഷ. യാത്രാ വിമാനങ്ങള്‍ക്കു പുറമേ നാഷനല്‍ എയര്‍ലൈന്‍സ്, ഇന്‍ഡിഗോ എന്നിവയുടെ ചരക്കു വിമാനങ്ങളും ഇതിനായി സര്‍വീസ് നടത്തുന്നുണ്ട്.

ഉപ്പേരികള്‍, പപ്പടം, പായസ വിഭവങ്ങള്‍ തുടങ്ങിയവയും ഓണത്തപ്പനുമെല്ലാം നേരത്തെ അയച്ചു കഴിഞ്ഞു. എളുപ്പം കേടാവാത്ത മത്തന്‍, ചേന, കുമ്പളങ്ങ, വെള്ളരി, ഏത്തക്കായ തുടങ്ങിയവ കപ്പലിലും അയയ്ക്കുന്നുണ്ട്. എന്നാല്‍ ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധി മൂലം 4 മാസം മുമ്പേ കപ്പലുകളില്‍ അയച്ച വസ്തുക്കള്‍ പോലും ലക്ഷ്യ സ്ഥാനത്തെത്തിയിട്ടില്ലെന്നാണ് വിവരം. ഇതിനിടെ ഗള്‍ഫ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്തില്‍ ചരക്കുകള്‍ അയയ്ക്കുന്നതിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് തിരിച്ചടിയായി. 20 മുതല്‍ 40 ശതമാനം വരെ പല വിമാന കമ്പനികളും കാര്‍ഗോ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.