പാര്‍ട്ടിക്കുണ്ടായ പരാജയത്തെ കുറിച്ച് ആഴത്തിലുള്ള പരിശോധന നടത്തും , പരാജയത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും ഒരാളില്‍ തന്നെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് പി കെ ശ്രീമതി
പത്ത് വര്‍ഷക്കാലം കൊണ്ട് സമാനതകളില്ലാത്ത വികസനം നടത്തി. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ചരിത്രത്തില്‍ ഇല്ലാത്ത രീതിയിലുള്ള പദ്ധതികള്‍
പാര്‍ട്ടിക്കുണ്ടായ പരാജയത്തെ കുറിച്ച് ആഴത്തിലുള്ള പരിശോധന നടത്തുമെന്നും പി കെ ശ്രീമതി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായത് നാണംകെട്ട തോല്‍വിയെന്ന് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതി. പാര്‍ട്ടിക്കുണ്ടായ പരാജയത്തെ കുറിച്ച് ആഴത്തിലുള്ള പരിശോധന നടത്തുമെന്നും പി കെ ശ്രീമതി പറഞ്ഞു.
പത്ത് വര്‍ഷക്കാലം കൊണ്ട് സമാനതകളില്ലാത്ത വികസനം നടത്തി. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ചരിത്രത്തില്‍ ഇല്ലാത്ത രീതിയിലുള്ള പദ്ധതികള്‍. ഇതൊക്കെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ലജ്ജാകരമായ അങ്ങേയറ്റം നാണംകെട്ട തോല്‍വി എന്തുകൊണ്ട് ഉണ്ടായി എന്നതിനെ കുറിച്ച് പരിശോധിക്കും. ഇത് സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന എല്ലാ തലങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണ്.
പാര്‍ട്ടി ഒറ്റക്കെട്ടായാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും ഒരാളില്‍ തന്നെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും പി കെ ശ്രീമതി പറഞ്ഞു.