ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. തൃശൂര്‍ പെരിങ്ങാവ് പണിക്കവീട്ടില്‍ ലെയ്‌നില്‍ മാന്‍സരോവറില്‍ ദേവീ രാമന്‍കുട്ടി നായരാണ് പ്രതീകാത്മക നടയിരുത്തല്‍ നിര്‍വഹിച്ചത്. 

 

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. തൃശൂര്‍ പെരിങ്ങാവ് പണിക്കവീട്ടില്‍ ലെയ്‌നില്‍ മാന്‍സരോവറില്‍ ദേവീ രാമന്‍കുട്ടി നായരാണ് പ്രതീകാത്മക നടയിരുത്തല്‍ നിര്‍വഹിച്ചത്. 

ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരി മുഖ്യകാര്‍മികനായി. ദേവസ്വം കൊമ്പന്‍ ചെന്താമരാക്ഷനെയാണ് ചടങ്ങിന് നിയോഗിച്ചത്. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം. രാധ, ക്ഷേത്രം  അസി. മാനേജര്‍ പി.വി. ഉണ്ണിക്കൃഷ്ണന്‍, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരന്‍ നമ്പ്യാര്‍, കണ്ടിയൂര്‍ പട്ടത്ത് വാസുദേവന്‍ നമ്പീശന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.