കൊല്ലത്ത് വഴിത്തര്‍ക്കത്തില്‍ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച വയോധികന്‍ ജീവനൊടുക്കി
സംഭവത്തിനു പിന്നാലെ ഉച്ചയോടെയാണ് മനോഹരന്‍ പിള്ളയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മനോഹരന്‍ പിള്ളയും ഷാജഹാനും തമ്മില്‍ വാക്കേറ്റമുണ്ടായി.
കൊല്ലത്ത് വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം വയോധികന്‍ തൂങ്ങിമരിച്ചു. പേരൂര്‍ കുറ്റിച്ചിറ പാലൂര്‍ വീട്ടില്‍ മനോഹരന്‍ പിള്ളയാണ് (70) മരിച്ചത്. അയല്‍വാസിയായ ഷാജഹാനാണ് വെട്ടേറ്റത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മനോഹരന്‍ പിള്ളയും ഷാജഹാനും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മനോഹരന്‍ പിള്ള ഷാജഹാന്റെ കഴുത്തിന് വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. പരുക്കേറ്റ ഷാജഹാനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിനു പിന്നാലെ ഉച്ചയോടെയാണ് മനോഹരന്‍ പിള്ളയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കിളികൊല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ: സരസ്വതി. മക്കള്‍: ശ്രീജിഷ്, പരേതയായ മനോഷ. മരുമകള്‍: രഹ്ന. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം നടക്കും.