കോഴിക്കോട്  കോണ്‍ഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യക്ക് ശ്രമിച്ചു

വടകരയില്‍ കോണ്‍ഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യക്ക് ശ്രമിച്ചു.ഡിസിസി സെക്രട്ടറി സുധീർ കുമാറിൻ്റെ വീട്ടിലെത്തിയാണ് വയോധികൻ ആത്മഹത്യാ ശ്രമം നടത്തിയത്. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

 

ദേഹമാസകലം പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

കോഴിക്കോട് : വടകരയില്‍ കോണ്‍ഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യക്ക് ശ്രമിച്ചു.ഡിസിസി സെക്രട്ടറി സുധീർ കുമാറിൻ്റെ വീട്ടിലെത്തിയാണ് വയോധികൻ ആത്മഹത്യാ ശ്രമം നടത്തിയത്. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹമാസകലം പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നാണ് സൂചന. സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.