നൊങ്ക് ശേഖരിക്കാൻ കയറി പനയിൽ കുടുങ്ങി വയോധികൻ; ദാരുണാന്ത്യം

ഒറ്റപ്പാലം പാലപ്പുറത്ത് നൊങ്ക് ശേഖരിക്കാൻ പനയിൽ കയറിയ വയോധികൻ മരിച്ചു. പാലപ്പുറം പല്ലാർമംഗലം ചാത്തൻ പ്ലാക്കിൽ രാജൻ (64) ആണ് ദാരുണമായി മരണപ്പെട്ടത്.

 

ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഏറെ സാഹസികമായി താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് നൊങ്ക് ശേഖരിക്കാൻ പനയിൽ കയറിയ വയോധികൻ മരിച്ചു. പാലപ്പുറം പല്ലാർമംഗലം ചാത്തൻ പ്ലാക്കിൽ രാജൻ (64) ആണ് ദാരുണമായി മരണപ്പെട്ടത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഏറെ സാഹസികമായി താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച രാവിലെ ഏഴുമണിയോടെ പാലപ്പുറം പഴയ പോസ്റ്റിനു സമീപമുള്ള മാറ്റമ്പറ്റക്കാട്ടിൽ രാമന്റെ വീട്ടുവളപ്പിലെ 60 അടിയോളം ഉയരമുള്ള പനയിലാണ് രാജൻ കയറിയത്.

പനയുടെ മുകളിൽ വെച്ച് കുടുങ്ങിപ്പോയതിനെ തുടർന്ന് വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സ് സംഘം ഉടൻ തന്നെ താഴെയിറക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ താഴെയെത്തിച്ചപ്പോഴേക്കും രാജൻ മരണപ്പെട്ടിരുന്നു.