കണ്ണൂർ പട്ടുവത്ത് പള്ളികുളത്തിൽ വീണ് എട്ട് വയസുകാരൻ മരിച്ചു 

കുളത്തിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. പട്ടുവം ജുമാമസ്ജിദിന് സമീപത്തെ കെ പി അമാൻ (8) ആണ് മരണപ്പെട്ടത്. വൈകിട്ട്  7- മണിയോടെയാണ് സംഭവം. വീട്ടു മുറ്റത്ത് കളിക്കാനിറങ്ങിയ

 

കണ്ണൂർ   : കുളത്തിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. പട്ടുവം ജുമാമസ്ജിദിന് സമീപത്തെ കെ പി അമാൻ (8) ആണ് മരണപ്പെട്ടത്. വൈകിട്ട്  7- മണിയോടെയാണ് സംഭവം. വീട്ടു മുറ്റത്ത് കളിക്കാനിറങ്ങിയ കുട്ടി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് തൊട്ടടുത്തുള്ള പള്ളി കുളത്തിന് സമീപം ചെരുപ്പ് കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്.ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പട്ടുവം ഗവ : എൽ പി സ്കൂൾ മൂന്നാം തരം വിദ്യാർത്ഥിയാണ് മരണപ്പെട്ട അമാൻ. നഗരത്തിലെ ഓട്ടോ ഡ്രൈവർ കെ പി അഷ്‌റഫ്‌ - കെ പി റാഹിമ ദമ്പതികളുടെ മകനാണ്.ഏക സഹോദരൻ ഹംദാൻ. മൃതദേഹം കണ്ണൂർ പരിയാരം ഗവ : മെഡിക്കൽ കോളേജിലേക്ക് മാറ്റി. കമ്പറിടം പട്ടുവം കടവ് ജുമാ മസ്ജിദിൽ നാളെ 11.30 ന്