കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയില്‍

കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതി കസ്റ്റഡിയില്‍. എറണാകുളം നോർത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്.കലൂര്‍-ദേശാഭിമാനി റോഡിൽ ഇന്നലെ രാത്രി പതിനൊന്നരയോടെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തിയിരുന്നു.

 

ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ കാലിൽ ക്ഷതവും തലക്ക് പരിക്കുമേറ്റിട്ടുണ്ട്.

കൊച്ചി: കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതി കസ്റ്റഡിയില്‍. എറണാകുളം നോർത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്.കലൂര്‍-ദേശാഭിമാനി റോഡിൽ ഇന്നലെ രാത്രി പതിനൊന്നരയോടെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തിയിരുന്നു.

എറണാകുളം നോർത്ത് സ്റ്റേഷൻ എഎസ്ഐ പി എൻ സന്തോഷിനാണ് പരിക്കേറ്റത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാർ 20 മീറ്റർ മുന്നോട്ട് പാഞ്ഞുപോയി. സഡൻ ബ്രേക്ക് ഇട്ടതോടെ എഎസ്ഐ റോഡിലേക്ക് തെറിച്ചു വീണു. ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ കാലിൽ ക്ഷതവും തലക്ക് പരിക്കുമേറ്റിട്ടുണ്ട്.