പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ സഹപാഠിയായ പതിനെട്ടുകാരൻ അറസ്റ്റിൽ 

ആലപ്പുഴയിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ സഹപാഠിയായ പതിനെട്ടുകാരൻ അറസ്റ്റിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് പോക്സോ കേസിൽ വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്.

 
police8

ആലപ്പുഴയിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ സഹപാഠിയായ പതിനെട്ടുകാരൻ അറസ്റ്റിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് പോക്സോ കേസിൽ വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണമെന്നാവശ്യപ്പെട്ടു പതിനാറുകാരിയെ വീട്ടിൽ കൊണ്ട് പോയി പ്രതി ബലാത്സംഗം ചെയ്തുകയായിരുന്നു. 

സ്കൂളിൽ തോക്ക് കൊണ്ടുവന്ന് സഹപാഠിയ്ക്ക് നേരെ ചൂണ്ടിയതിന് നാല് മാസങ്ങൾക്ക് മുൻപ് അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാർഥി കൂടിയാണ് കേസിലെ പ്രതി. 18 വയസ്സ് പൂർത്തിയാകാത്തതിനാൽ അന്ന് കേസെടുത്തിരുന്നില്ല. വിദ്യാർഥിയെ സ്കൂളിൽ നിന്ന് അന്ന് സസ്പെൻഡ് ചെയ്തിരുന്നു. ശേഷം വീണ്ടും പുനപ്രവേശനം ലഭിക്കുകയായിരുന്നു.