സുരക്ഷിതവും സുസ്ഥിരവുമായ ജലപരിപാലനം വീടുകളിലൂടെ ; ആലപ്പുഴയിൽ വേവ് ഓഫ് ചേഞ്ച് സമഗ്ര ജലപരിപാലന പദ്ധതിക്ക് തുടക്കമായി
ശ്രീ വ്യാസ സ്മാരക അരയജനസഭ കരയോഗം സെക്രട്ടറി ഉദയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കുക്കു ഉന്മേഷ് ആശംസകൾ നേർന്നു. സുരക്ഷിതവും സുസ്ഥിരവുമായ ജലപരിപാലനം വീടുകളിലൂടെ എന്ന ആശയവുമായി സംഘടിപ്പിക്കുന്ന പദ്ധതിയിലൂടെ സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തിലൂടെ സുസ്ഥിര ജലപരിപാലനത്തിൽ മാറ്റം സൃഷ്ടിക്കുകയാണ് ലക്ഷ്യം വെക്കുന്നത്.
കൊല്ലം : അമൃത സ്കൂൾ ഫോർ സസ്റ്റെയിനബിൾ ഫ്യൂച്ചേഴ്സ്, മാതാ അമൃതാനന്ദമയി മഠം, യുനെസ്കോ ചെയർ ഓൺ എക്സ്പീരിയൻഷ്യൽ ലേർണിംഗ് ഫോർ സസ്റ്റെയിനബിൾ ഇന്നോവേഷൻ ആന്റ് ഡെവലപ്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വേവ് ഓഫ് ചേഞ്ച് സമഗ്ര ജലപരിപാലന പദ്ധതിക്ക് തുടക്കമായി.
ലോക ജലദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ തറയിൽക്കടവിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം അമൃത സ്കൂൾ ഫോർ സസ്റ്റെയിനബിൾ ഫ്യൂച്ചേഴ്സ് പ്രിൻസിപ്പാൾ ഡോ. എം രവിശങ്കർ നിർവ്വഹിച്ചു. ശ്രീ വ്യാസ സ്മാരക അരയജനസഭ കരയോഗം സെക്രട്ടറി ഉദയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കുക്കു ഉന്മേഷ് ആശംസകൾ നേർന്നു. സുരക്ഷിതവും സുസ്ഥിരവുമായ ജലപരിപാലനം വീടുകളിലൂടെ എന്ന ആശയവുമായി സംഘടിപ്പിക്കുന്ന പദ്ധതിയിലൂടെ സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തിലൂടെ സുസ്ഥിര ജലപരിപാലനത്തിൽ മാറ്റം സൃഷ്ടിക്കുകയാണ് ലക്ഷ്യം വെക്കുന്നത്.
വീടുകളിൽ ആരംഭിക്കുന്ന ഇടപെടലുകൾ സമൂഹത്തിലും മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ ഭാഗമായി, ശ്രീ വ്യാസ സ്മാരക അരയജനസഭ കരയോഗത്തിൽ സ്ഥാപിച്ച ‘ജീവാമൃതം’ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും സുസ്ഥിര ജലവിഭവ പരിപാലനം, മഴവെള്ള സംരക്ഷണം, ജലജന്യ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. അമൃത സ്കൂൾ ഫോർ സസ്റ്റെയിനബിൾ ഫ്യൂച്ചേഴ്സിലെ അധ്യാപകരായ ഡോ. രാജി, ഡോ. ശ്രുതി, ഡോ. രേഷ്മ, ഡോ. വിനീത്, ഡോ. സജിത്ത്, ഡോ. സാനി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.