അമൃതവർഷം 73; പന്തൽ കാൽനാട്ടൽ കർമ്മം നടന്നു
മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാ മത് ജന്മദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഭൂമിപൂജയോടെ പന്തൽകാൽ നാട്ടൽ കർമ്മം നടന്നു. അമൃത വിശ്വ വിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന പൂജകൾക്ക് സ്വാമി തുരീയാമൃതാനന്ദ പുരി നേതൃത്വം നൽകി.
Aug 17, 2026, 17:17 IST
കൊല്ലം : മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാ മത് ജന്മദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഭൂമിപൂജയോടെ പന്തൽകാൽ നാട്ടൽ കർമ്മം നടന്നു. അമൃത വിശ്വ വിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന പൂജകൾക്ക് സ്വാമി തുരീയാമൃതാനന്ദ പുരി നേതൃത്വം നൽകി.
സെപ്റ്റംബർ 27 ന് നടക്കുന്ന ജന്മദിന ആഘോഷത്തിന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവരെ സ്വീകരിക്കുന്നതിനായി അതിവിപുലമായ ഒരുക്കങ്ങളാണ് അമൃതപുരിയിൽ നടക്കുക.