അമൃത എം ബി എ - സ്പോട്ട് അഡ്മിഷൻ മെയ് 24 ന്  

അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ അമൃത സ്കൂൾ ഓഫ് ബിസിനസിൽ 2026-28 അധ്യയന വർഷത്തേക്കുള്ള എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

 

 കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ അമൃത സ്കൂൾ ഓഫ് ബിസിനസിൽ 2026-28 അധ്യയന വർഷത്തേക്കുള്ള എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

മാർക്കറ്റിംഗ്, ഫിനാൻസ്, ഓപ്പറേഷൻസ്, എ.ഐ & ബിസിനസ് അനലിറ്റിക്സ്, ഹ്യൂമൻ റിസോഴ്സസ് എന്നീ വിഷയങ്ങളിലാണ് സ്പെഷ്യലൈസേഷൻ ലഭ്യമാകുന്നത്. 60 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാനാകുക. കാറ്റ്, മാറ്റ്, സി-മാറ്റ്, എക്സ്എടി, കെ-മാറ്റ്, എ-കാറ്റ് തുടങ്ങിയ പ്രവേശന പരീക്ഷകളുടെ സ്കോറുകളും പരിഗണിക്കും.

താൽപര്യമുള്ളവർക്ക് മെയ് 24ന് അമൃതപുരി ക്യാമ്പസിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് https://spotlight.amrita.edu/amritapuri-mba/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ +91 9072000196 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.