ലഹരിയ്ക്ക് എതിരെ അമൃത അവയർനെസ് അംബാസഡർ പദ്ധതിയ്ക്ക് തുടക്കം

’ലഹരിമുക്ത വികാസിന് ഭാരതം’ എന്ന ആശയത്തിന്റെ ഭാഗമായി പാരിപ്പള്ളി അമൃത സംസ്കൃത എച്ച്എസ്എസിൽ അമൃത അവെയർനെസ്സ് അംബാസഡേഴ്സ് പരിപാടിക്ക് തുടക്കമായി. മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗം തടയുന്നതിൽ വിദ്യാർത്ഥികളുടെ സജീവ കൂട്ടായ്മയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

മൊബൈൽ ഫോൺ ഉപയോഗത്തിലെ ഉത്തരവാദിത്വം, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സുരക്ഷിതമായ ഉപയോഗം, മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരായ അവബോധം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകി. ബ്രഹ്മചാരി സുനിൽ, സ്കൂൾ പ്രിൻസിപ്പൽ ശ്രീകല,  വിജി, അഭിദേവ്, അക്ഷയ് മോഹൻ എസ്. ഹരീഷ്, കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.

കൊല്ലം: ’ലഹരിമുക്ത വികാസിന് ഭാരതം’ എന്ന ആശയത്തിന്റെ ഭാഗമായി പാരിപ്പള്ളി അമൃത സംസ്കൃത എച്ച്എസ്എസിൽ അമൃത അവെയർനെസ്സ് അംബാസഡേഴ്സ് പരിപാടിക്ക് തുടക്കമായി. മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗം തടയുന്നതിൽ വിദ്യാർത്ഥികളുടെ സജീവ കൂട്ടായ്മയാണ് പദ്ധതി ലക്ഷ്യമിടുന്നത്. അമൃത വിശ്വ വിദ്യാപീഠത്തിന് കീഴിലുള്ള അമൃത ക്രിയേറ്റിൻറെ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതി റിട്ട. സിഐ അജിത് ഉദ്ഘാടനം ചെയ്തു. 