ജലസംരക്ഷണ ബോധവൽക്കരണവും പുതയിടൽ പ്രദർശനവുമായി അമൃത കാർഷിക വിദ്യാർഥികൾ
അമൃത വിശ്വവിദ്യാപീഠം അമൃത കോളേജ് ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ അവസാന വർഷ ബി.എസ്സി. (അഗ്രികൾച്ചർ) വിദ്യാർഥികൾ കിണത്തുക്കടവ് സൊക്കനൂർ പഞ്ചായത്തിലെ കർഷകർക്കായി ജലസംരക്ഷണ ബോധവൽക്കരണവും പുതയിടൽ (മൾച്ചിംഗ്) പ്രദർശനവും സംഘടിപ്പിച്ചു. റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസ് (RAWE) പദ്ധതിയുടെ ഭാഗമായാണ് പരിപാടി.കൃഷിയിടങ്ങളിൽ നിന്നുള്ള ജലനഷ്ടം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും കാര്യക്ഷമമായ ജലപരിപാലന രീതികളും വിദ്യാർഥികൾ കർഷകർക്ക് വിശദീകരിച്ചു.
കോയമ്പത്തൂർ: അമൃത വിശ്വവിദ്യാപീഠം അമൃത കോളേജ് ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ അവസാന വർഷ ബി.എസ്സി. (അഗ്രികൾച്ചർ) വിദ്യാർഥികൾ കിണത്തുക്കടവ് സൊക്കനൂർ പഞ്ചായത്തിലെ കർഷകർക്കായി ജലസംരക്ഷണ ബോധവൽക്കരണവും പുതയിടൽ (മൾച്ചിംഗ്) പ്രദർശനവും സംഘടിപ്പിച്ചു. റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസ് (RAWE) പദ്ധതിയുടെ ഭാഗമായാണ് പരിപാടി.കൃഷിയിടങ്ങളിൽ നിന്നുള്ള ജലനഷ്ടം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും കാര്യക്ഷമമായ ജലപരിപാലന രീതികളും വിദ്യാർഥികൾ കർഷകർക്ക് വിശദീകരിച്ചു. മണ്ണിലെ ഈർപ്പം നിലനിർത്താനുള്ള ഫലപ്രദമായ മാർഗമെന്ന നിലയിൽ പുതയിടലിന് പ്രത്യേക ഊന്നൽ നൽകി.
തുടർന്ന് തെങ്ങിൻതോപ്പിൽ പുതയിടലിന്റെ പ്രായോഗിക പ്രദർശനം നടത്തി. മണ്ണിൽ നിന്നുള്ള ബാഷ്പീകരണം കുറയ്ക്കുക, കളകളുടെ വളർച്ച നിയന്ത്രിക്കുക, മണ്ണിന്റെ താപനില ക്രമീകരിക്കുക, ഈർപ്പം ദീർഘകാലം നിലനിർത്തുക എന്നിവയാണ് പുതയിടലിന്റെ പ്രധാന ഗുണങ്ങളെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. വൈക്കോൽ, ഉണങ്ങിയ ഇലകൾ, വിള അവശിഷ്ടങ്ങൾ തുടങ്ങിയ ജൈവവസ്തുക്കൾ പുതയിടലിന് ഉപയോഗിക്കാമെന്നും കർഷകർക്ക് പരിചയപ്പെടുത്തി.
കോളേജ് ഡീൻ ഡോ. സുധീഷ് മണാലിലിന്റെ മാർഗനിർദേശത്തിൽ നടന്ന പരിപാടിക്ക് വിദ്യാർഥികളായ അഭിശ്രേയ, വൈഷ്ണവി, അഞ്ജന, അനഘ, നിരഞ്ജന, നീരജ, അമൃത, ദിയ, മണികണ്ഠൻ, ശ്രീദത്ത്, ആഷിഷ് എന്നിവർ നേതൃത്വം നൽകി. ലളിതവും ചെലവുകുറഞ്ഞതുമായ ജലസംരക്ഷണ മാർഗങ്ങൾ കൃഷിയിടങ്ങളിൽ സ്വീകരിക്കാൻ കർഷകരെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് പരിപാടി സമാപിച്ചത്.