അമൃത്ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിക്കണം : കെസി വേണുഗോപാൽ എം പി

അമൃത്ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ എം പി  കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തു നൽകി.  റെയിൽവേ കേരളത്തിലേക്ക് ആരംഭിക്കാനിരിക്കുന്ന

 

 ആലപ്പുഴ : അമൃത്ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ എം പി  കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തു നൽകി.  റെയിൽവേ കേരളത്തിലേക്ക് ആരംഭിക്കാനിരിക്കുന്ന മൂന്ന് അമൃത്ഭാരത് എക്സ്പ്രസ് ട്രെയിനുകളായ തിരുവനന്തപുരം–ഹൈദരാബാദ്, നാഗർകോവിൽ–മംഗളൂരു,തിരുവനന്തപുരം–താംബരം എന്നിവയ്ക്ക് സോപ്പ് അനുവദിക്കണമെന്നാണ് കെസി വേണുഗോപാൽ എംപിയുടെ ആവശ്യം.

ദീർഘദൂര യാത്ര സൗകര്യം മെച്ചപ്പെടുത്തുക, റോഡ് ഗതാഗത ആശ്രയം കുറയ്ക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് അമൃത്ഭാരത് എക്സ്പ്രസ് ട്രെയിനുകൾ അവതരിപ്പിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ സംഭാവന ചെയ്യുന്ന  സ്റ്റേഷനാണ് കരുനാഗപ്പള്ളി. വിദ്യാർഥികൾ ഉൾപ്പെടെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവർ പ്രധാനമായും ആശ്രയിക്കുന്ന സ്റ്റേഷൻ കൂടിയാണിത്. വർഷംതോറും ഏകദേശം 43 ലക്ഷം യാത്രക്കാർ യാത്ര ചെയ്യുന്നതു വഴി ഏകദേശം 13 കോടി രൂപയുടെ വരുമാനവും ഈ സ്റ്റേഷനുണ്ടെന്നും കെ സി വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.