ആറാട്ടുപുഴയിൽ 40-കാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

 ആറാട്ടുപുഴയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര സ്വദേശിനിയായ 40-കാരിക്കായണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതായി കണ്ടെത്തിയത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. 

സാധാരണയായി മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. എന്നാൽ താൻ അത്തരത്തിൽ ജലാശയങ്ങളിൽ ഇറങ്ങിയിട്ടില്ലെന്ന് രോഗി വ്യക്തമാക്കിയതോടെ, രോഗബാധയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് വിശദമായ പഠനം ആരംഭിച്ചിട്ടുണ്ട്. രണ്ടര വർഷമായി തളർവാതം ബാധിച്ച് ചികിത്സയിലായിരുന്ന ഇവർ, തുടർച്ചികിത്സയുടെ ഭാഗമായി നടത്തിയ രക്തപരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആറാട്ടുപുഴ പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങളും ജാഗ്രതാനിർദേശങ്ങളും പുറപ്പെടുവിച്ചു. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തുകയും പ്രതിരോധ മാർഗ്ഗങ്ങൾ വിവരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. പ്രദേശത്തെ ജലസ്രോതസ്സുകളിൽ നിന്നുളള സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കുടിവെള്ള സ്രോതസ്സുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്താനും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കാനും അധികൃതർ കർശന നിർദേശം നൽകി. ഉച്ചഭാഷിണി വഴിയുള്ള ജാഗ്രതാ അറിയിപ്പുകളും പ്രദേശത്ത് തുടരുന്നുണ്ട്.