താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി യോഗം ആരംഭിച്ചു ; അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കും ?
താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി യോഗം ആരംഭിച്ചു ; അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കും ?
എക്സിക്യൂട്ടിവ് അംഗങ്ങളുടെ വഴക്ക് പറഞ്ഞുതീര്‍ക്കാനാകില്ലെന്നും പ്രമേയത്തില്‍ പരാമര്‍ശം ഉണ്ട്.
യോഗത്തില്‍ ആദ്യം തന്നെ അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കും.
താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി യോഗം ആരംഭിച്ചു. നാടകീയ നീക്കങ്ങളാണ് ഇതിനിടെ ഉണ്ടാകുന്നത്. ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയ്യാറാക്കി. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം. പുതിയ ഭരണസമിതി ഒഴിയണമെന്നും തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറയണമെന്നും അവിശ്വാസ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. യോഗത്തില്‍ ആദ്യം തന്നെ അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കും.
എക്സിക്യൂട്ടിവ് അംഗങ്ങളുടെ വഴക്ക് പറഞ്ഞുതീര്‍ക്കാനാകില്ലെന്നും പ്രമേയത്തില്‍ പരാമര്‍ശം ഉണ്ട്. ഇതിനായി ഒരു വിഭാഗം ഒപ്പ് ശേഖരണം നടത്തി. ഭരണസമിതിയിലെ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ പ്രസിഡന്റ് നിശബ്ദത പാലിച്ചെന്നും വിവാദങ്ങളില്‍ കൃത്യമായ നിലപാടോ നടപടികളോ എടുത്തില്ലെന്നും ഇവര്‍ ആക്ഷേപം ഉന്നയിച്ചു. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകള്‍ എത്തിയശേഷമുള്ള ആദ്യ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇന്ന് ചേരുന്നത്.