'അമ്മ'യുടെ കുടുംബ സംഗമം ഇന്ന്
ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ഭരണസമിതി പിരിച്ചു വിട്ട പശ്ചാതലത്തില്‍ താത്കാലിക കമ്മറ്റിയാണ് കുടുംബസംഗമം നടത്തുന്നത്
കുടുംബ സംഗമം മുതിര്‍ന്ന അംഗങ്ങളായ സുരേഷ് ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ നീക്കം.
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയില്‍. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനു പിന്നാലെ ഉടലെടുത്ത വിവാദങ്ങളില്‍ പിളര്‍പ്പിലേക്ക് അടക്കം നീങ്ങിയ സംഘടനയെ ഒരുമിച്ച് കൊണ്ട് പോകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്.
സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി നടത്തുന്ന കുടുംബ സംഗമം മുതിര്‍ന്ന അംഗങ്ങളായ സുരേഷ് ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ നീക്കം.
ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ഭരണസമിതി പിരിച്ചു വിട്ട പശ്ചാതലത്തില്‍ താത്കാലിക കമ്മറ്റിയാണ് കുടുംബസംഗമം നടത്തുന്നത്. 2500 ല്‍ അധിക ആളുകള്‍ പങ്കെടുക്കുന്ന പരിപാടി കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടക്കുക.
അമ്മ അംഗങ്ങളായ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന അതിവിപുലമായ കലാകായിക വിനോദ പരിപാടികള്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി പത്തു വരെ അരങ്ങേറുന്നത്. അമ്മയുടെ മുപ്പത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി അമ്മ അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തു ചേരുകയാണ്. പരിപാടിയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിക്കുന്നത് അമ്മയുടെ അംഗങ്ങള്‍ക്ക് ആജീവനാന്ത ജീവന്‍ രക്ഷ മരുന്നുകള്‍ സൗജന്യമായി നല്‍കുന്നതിന് വേണ്ടിയാണ്.