അമ്മ യുടെ നിർണായക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ ചേരും

അമ്മ യുടെ നിർണായക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ ചേരും. പുതിയ ഭാരവാഹികളെ കണ്ടെത്തുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട.

 

പ്രസിഡന്‍റ് സ്ഥാനത്ത് മോഹന്‍ലാല്‍ അടക്കം നിലവിലെ ടീം തന്നെ മിക്ക സ്ഥാനങ്ങളിലും തുടരും. തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നാണ് മോഹന്‍ലാലിന്‍റെ നിലപാട്.

കൊച്ചി:അമ്മ’യുടെ നിർണായക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ ചേരും. പുതിയ ഭാരവാഹികളെ കണ്ടെത്തുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും, മോഹൻലാൽ പ്രസിഡന്റായി തുടർന്നുകൊണ്ട് സമവായത്തിലൂടെയാകും പുതിയ ഭരണസമിതിയെ കണ്ടെത്തുകയെന്നും സൂചനയുണ്ട്.

പ്രസിഡന്‍റ് സ്ഥാനത്ത് മോഹന്‍ലാല്‍ അടക്കം നിലവിലെ ടീം തന്നെ മിക്ക സ്ഥാനങ്ങളിലും തുടരും. തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നാണ് മോഹന്‍ലാലിന്‍റെ നിലപാട്. ബാബുരാജിനെ ജനറൽ സെക്രട്ടറിയാക്കുന്നത് ജനറൽ ബോഡി ചർച്ച ചെയ്യും. അതേസമയം സംഘടനയില്‍ ഭാരവാഹിത്വം വഹിക്കാന്‍ താല്‍പര്യമില്ലെന്ന് ഉണ്ണി മുകുന്ദന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ട്രഷറര്‍ സ്ഥാനത്ത് ഉണ്ണി മുകുന്ദന് പകരം മറ്റൊരു താരം എത്തും.