തപസ്സുപോലെയായിരുന്നു ആ കാത്തിരിപ്പ്; മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്, ഹൃദ്യമായ കുറിപ്പുമായി സീമ ജി നായർ
കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ആവേശത്തോടെ വേദിയിലേക്ക് ഓടിവന്നൊരു മുഖമുണ്ട്.പറവൂര്‍ സ്വദേശിനി അമ്മാളു അമ്മ എന്ന സീതാലക്ഷ്മി അമ്മാളിന്റേത്. അമ്മാളു 'അമ്മ രണ്ട് ആഗ്രഹങ്ങളുമായാണ് തിരുവനന്തപുരത്തേക്ക് എത്തിയത്. തന്‍റെ "മകന്‍' വി.ഡി. സതീശന്‍റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനും ഒന്ന് ആശ്ലേഷിക്കാനും.
കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ആവേശത്തോടെ വേദിയിലേക്ക് ഓടിവന്നൊരു മുഖമുണ്ട്.പറവൂര്‍ സ്വദേശിനി അമ്മാളു അമ്മ എന്ന സീതാലക്ഷ്മി അമ്മാളിന്റേത്. അമ്മാളു 'അമ്മ രണ്ട് ആഗ്രഹങ്ങളുമായാണ് തിരുവനന്തപുരത്തേക്ക് എത്തിയത്. തന്‍റെ "മകന്‍' വി.ഡി. സതീശന്‍റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനും ഒന്ന് ആശ്ലേഷിക്കാനും. ആ ആഗ്രഹം ഇരട്ടിമധുരമായതിന്‍റെ സാഫല്യത്തിന്‍റെ സന്തോഷത്തിലാണ് അമ്മാളു അമ്മ മടങ്ങിയത്. അമ്മയ്ക്ക് സതീശനൊപ്പം രാഹുല്‍ ഗാന്ധിയെയും കെട്ടിപ്പിടിക്കാനായി.ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിലും വൈറലാണ്.
തിരക്കിനിടയിൽ നിൽക്കുകയായിരുന്ന അമ്മാളു അമ്മ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുകയും മുഖ്യമന്ത്രിയുടെ സ്റ്റാഫ് ഇടപെട്ട് അദ്ദേഹത്തിന് അടുത്ത് എത്തിക്കുകയുമായിരുന്നു. മുഖ്യമന്തി വി ഡി സതീശൻ തനിക്ക് മകനെപോലെയല്ല തന്റെ മകൻ തന്നെയാണെന്നായിരുന്നു അമ്മാളുഅമ്മയുടെ പ്രതികരണം. ഇപ്പോഴിതാ അമ്മാളു അമ്മയെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി സീമാ ജി നായർ. അമ്മാളു അമ്മ നടൻ മമ്മൂട്ടിയെ കണ്ടതിന്റെ അനുഭവമാണ് സീമ പങ്കുവച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നമസ്‌കാരം.. ഇന്നലെ വിഡിഎസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിറഞ്ഞു നിന്നത് ഈ അമ്മാളു അമ്മയായിരുന്നു.. കുറേ മാസങ്ങൾക്കു മുന്നേ പറവൂരുള്ള രാധിക മുഖേന മമ്മൂക്കയെ കാണണമെന്നുള്ള വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെ വിവരം എന്നിലേക്കെത്തി..
ഞാൻ രമേഷ് പിഷാരടിയെ അതറിയിച്ചു.. പിഷാരടി മുഖേന അമ്മാളു അമ്മക്ക് മമ്മൂക്കയെ കാണാൻ സാധിച്ചു.. സമ്മാനങ്ങളും നൽകിയാണ് മമ്മൂക്ക അമ്മാളു അമ്മയെ യാത്രയാക്കിയത് (അത് വെറുമൊരു താരാരാധന ആയിരുന്നില്ല.. ഒരു തപസ്സു പോലെയായിരുന്നു ആ കാത്തിരിപ്പ്..
അദ്ദേഹം അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്).. ഇന്നലെ വീണ്ടും ടിവിയിൽ അമ്മാളു അമ്മയെ കാണുമ്പോൾ മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം മമ്മൂക്കയുടെ ചിത്രവും ഉണ്ടായിരുന്നു.. ആ ചടങ്ങു നടക്കുന്ന സ്ഥലത്തും,
ആ ചിത്രവുമായാണ് അവര് പോയത്, അത് കണ്ടപ്പോൾ അമ്മയുടെ ഒരു വലിയ സന്തോഷത്തിനു ഞാൻ ചെറിയ കാരണമായല്ലോ എന്നോർത്ത് അഭിമാനം തോന്നി. ഇതൊക്കെയാണ് ജീവിതത്തിലെ വലിയ സന്തോഷങ്ങൾ