'ഒരുപാട് ആഗ്രഹത്തോടെയാണ് അമ്മ സംഘടനയിൽ വന്നത് ' ; എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാരുടെ വാര്‍ത്താസമ്മേളനം

താരസംഘടന എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാരുടെ വാര്‍ത്താസമ്മേളനം. നടിമാരായ ഉഷ ഹസീന, അന്‍സിബ, മാലാ പാര്‍വതി, മായാ വിശ്വനാഥ് എന്നിവരാണ് സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയത്.

 

പ്രശ്നങ്ങൾ ഗുരുതരമായപ്പോൾ ആണ് അന്ന് മോഹൻലാൽ ഉൾപ്പെട്ട കമ്മറ്റി പിരിച്ചുവിട്ടത്

കൊച്ചി: താരസംഘടന എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാരുടെ വാര്‍ത്താസമ്മേളനം. നടിമാരായ ഉഷ ഹസീന, അന്‍സിബ, മാലാ പാര്‍വതി, മായാ വിശ്വനാഥ് എന്നിവരാണ് സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയത്.

ഒരുപാട് ആഗ്രഹത്തോടെയാണ് അമ്മ സംഘടനയിൽ വന്നതെന്ന് അൻസിബ ഹസൻ. പ്രശ്നങ്ങൾ ഗുരുതരമായപ്പോൾ ആണ് അന്ന് മോഹൻലാൽ ഉൾപ്പെട്ട കമ്മറ്റി പിരിച്ചുവിട്ടത്. അന്ന് കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റും എന്നത് വലിയ ചോദ്യം ചിഹ്നം ആയിരുന്നു.

അങ്ങനെ ആണ് അഡ്ഹോക് കമ്മറ്റി രൂപീകരിച്ചത്.ലാലേട്ടൻ്റെ കമ്മിറ്റി ആയിരുന്നപ്പോൾ അവിടെ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ല. പുറത്ത് ഉണ്ടായ പ്രശ്നത്തേ തുടർന്നായിരുന്നു രാജി. ശ്വേത മേനോൻ്റെ കമ്മിറ്റിയിൽ സാമ്പത്തിക ക്രമക്കേടാണ് ഉണ്ടായത്. അതുകൊണ്ടാണ് അവരെ ഒരു അഡ്ഹോക് കമ്മിറ്റി ആക്കാതെ ഇരുന്നത് എന്നും അൻസിബ ഹസൻ വ്യക്തമാക്കി.

അന്‍സിബയെ തുടക്കം മുതല്‍ ഒറ്റപ്പെടുത്തിയെന്നും ഉഷ ഹസീന പറഞ്ഞു. എങ്ങനെയൊക്കെ അപമാനിക്കാമെന്ന ആലോചന നടത്തി പ്രവര്‍ത്തിച്ചു. അനൂപ് ചന്ദ്രന്‍ അന്‍സിബയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ തയ്യാറാക്കി. ഇതേപ്പറ്റി ശ്വേതയോട് പറഞ്ഞപ്പോള്‍ നന്നായിപ്പോയി എന്നാണ് പറഞ്ഞതെന്നും ഉഷ ഹസീന പറഞ്ഞു.

അമ്മയിൽ വർഗ്ഗീയമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് മാല പാർവ്വതി പറഞ്ഞു. അൻസിബെ എന്ന മുംസ്ലീം നാമധാരിയെ വർഗ്ഗീയമായി ആക്രമിക്കാൻ ശ്രമിച്ചു. വർഗ്ഗീയ വാദം നടത്തുന്ന ഒരു സംഘമല്ല അമ്മ ഭരിക്കേണ്ടത് എന്നും മാല പാർവ്വതി ചൂണ്ടിക്കാട്ടി. സത്യം പറയുമെന്ന് പറഞ്ഞപ്പോൾ സിനിമ ഇൻടസ്‌ട്രയിൽ ഉണ്ടാകില്ലെന്ന് ശ്വേത ഭീഷണിപ്പെടുത്തിയെന്നും മാല പാർവ്വതി വെളിപ്പെടുത്തി