കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ഭക്തർക്കിടയിലൂടെ നടന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി

 കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ഭക്തർക്കിടയിലൂടെ നടന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈകീട്ട് 4.50-ഓടെയാണ് മുഖ്യമന്ത്രി ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയത്. ഓഡിറ്റോറിയങ്ങളുടെ നിരക്ക് വർധനയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

 

 തൃശൂർ: കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ഭക്തർക്കിടയിലൂടെ നടന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈകീട്ട് 4.50-ഓടെയാണ് മുഖ്യമന്ത്രി ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയത്. ഓഡിറ്റോറിയങ്ങളുടെ നിരക്ക് വർധനയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന കർശനമാക്കി. ശ്രീവത്സം അതിഥി മന്ദിരത്തിലേക്കും ക്ഷേത്രത്തിലേക്കും പ്രവേശിച്ചവരെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിട്ടത്. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നെങ്കിലും പതിവുപോലെ ഭക്തരെ തടയാൻ അനുവദിക്കാതെയാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലേക്ക് നടന്നുപോയത്.

ദർശനത്തിനിടെ സെൽഫിയെടുക്കാനും കുശലം പറയാനും നിരവധി ഭക്തർ മുഖ്യമന്ത്രിക്കൊപ്പം കൂടി. നിവേദനങ്ങൾ സമർപ്പിക്കാനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വൈകീട്ട് ആറുമണിയോടെയാണ് മുഖ്യമന്ത്രി ക്ഷേത്രത്തിൽനിന്ന് മടങ്ങിയത്.

സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, തൃശൂർ റേഞ്ച് ഐ.ജി. ടി. നാരായണൻ, ഗുരുവായൂർ എ.സി.പി. എം. സുരേന്ദ്രൻ, ടെമ്പിൾ എസ്.എച്ച്.ഒ. കെ.ജി. ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.