ഓൺലൈൻ വിവാഹ രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതികൾ വരുത്തും :മന്ത്രി എം ബി രാജേഷ്

ആവശ്യപ്പെട്ടാൽ ഏവർക്കും വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ വിവാഹ രജിസ്ട്രേഷൻ കഴിയുംവിധം നിയമ ഭേദഗതി വരുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
 

ആവശ്യപ്പെട്ടാൽ ഏവർക്കും വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ വിവാഹ രജിസ്ട്രേഷൻ കഴിയുംവിധം നിയമ ഭേദഗതി വരുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇടുക്കി ജില്ലാ തദ്ദേശ അദാലത്തിൽ ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് കെ ജേക്കബ് നൽകിയ പരാതിയിലാണ് തീരുമാനം. 

നിലവിൽ വിദേശത്തുള്ളവർക്ക് ഓൺലൈൻ സംവിധാനം വഴി വിവാഹ രജിസ്ട്രേഷൻ നടത്താൻ അനുവാദമുണ്ട് . അത്തരം സൗകര്യം സ്വദേശികൾക്ക്കൂടി പ്രയോജനപ്പെടുനന വിധം നിയമ ചട്ടങ്ങളിൽ ഭേദഗതി വരുത്തും. ആവശ്യപ്പെടുന്ന ആർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.