തിരുവല്ലയിൽ രോഗിയെ വീട്ടിൽ വിട്ട് മടങ്ങിയ ആംബുലൻസ് അപകടത്തിൽ പെട്ടു ; ഡ്രൈവർക്ക് പരിക്ക്

 എം സി റോഡിലെ തിരുവല്ല പെരുംതുരുത്തിയിൽ രോഗിയെ വീട്ടിൽ വിട്ട് മടങ്ങിയ ആംബുലൻസ് അപകടത്തിൽ പെട്ടു. കോട്ടയം മെഡിക്കൽ കോളേജീൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗിയുമായി പത്തനാപുരത്ത് പോയിവന്ന ആംബുലൻസ് ആണ് തിങ്കളാഴ്ച രാത്രി 12.30 ഓടെ അപകടത്തിൽ പെട്ടത്. 

 

 തിരുവല്ല : എം സി റോഡിലെ തിരുവല്ല പെരുംതുരുത്തിയിൽ രോഗിയെ വീട്ടിൽ വിട്ട് മടങ്ങിയ ആംബുലൻസ് അപകടത്തിൽ പെട്ടു. കോട്ടയം മെഡിക്കൽ കോളേജീൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗിയുമായി പത്തനാപുരത്ത് പോയിവന്ന ആംബുലൻസ് ആണ് തിങ്കളാഴ്ച രാത്രി 12.30 ഓടെ അപകടത്തിൽ പെട്ടത്. 

ഡ്രൈവർ ഉറങ്ങിയത് ആകാം എന്ന് പറയപെടുന്നു. ഡ്രൈവർക്ക് നിസാര പരിക്ക് പറ്റി, ട്രാൻസ്ഫോർമർ ഉൾപ്പടെ ഉള്ള രണ്ട് ഇലക്ട്രിസിറ്റി പോസ്റ്റ്‌ ചുവട് ഭാഗം അപകടത്തിൽ ഒടിഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.